#തുള്ളൽ പ്രസ്ഥാനത്തെക്കുറിച്ചും അതിൽ നമ്പ്യാരുടെ സംഭാവനകളെ കുറിച്ചും മനസ്സിലാക്കുന്നു.
#സാമൂഹ്യ പ്രശ്നങ്ങൾക്ക് നേരെയുള്ള വിമർശനോപാധിയെന്ന നിലയിലും കലാരൂപമെന്ന നിലയിലും തുള്ളലിൻ്റെ പ്രാധാന്യത്തെക്കുറിച്ച് തിരിച്ചറിയുന്നു
ഉള്ളടക്കം
തുള്ളൽ പ്രസ്ഥനത്തിൻ്റെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാരാണ്.പ്രാചീന കവിത്രയത്തിൽ ഉൾപ്പെട്ട അദ്ദേഹം പതിനെട്ടാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്.പാലക്കാട് ജില്ലയിലെ കിള്ളികുറിശി മംഗലത്ത് കലക്കത്ത് ഭവനത്തിൽ ആയിരുന്നു നമ്പ്യാരുടെ ജനനം.അമ്പലപ്പുഴ ചെമ്പകശേരി രാജാവിൻ്റെ ആശ്രിതനായിരുന്നു.ഫലിത പരിഹാസങ്ങളും സ്വാഭാവികമായ വർണനകളും നിറഞ്ഞ തുള്ളൽ കൃതികളിൽ പുരാണ കഥകളാണ് അവതരിപ്പിക്കുന്നത്.തുള്ളൽ പ്രധാനമായും മൂന്ന് വിധമുണ്ട്.ഓട്ടൻ, ശീതങ്കൻ , പറയൻ എന്നിവയാണവ.ഓട്ടൻ തുള്ളലിൻ്റെ പാട്ടിന് വേഗത കൂടുതലായിരിക്കും. തരംഗിണി വൃത്തത്തിലാണ് ഇത് രചിക്കുന്നത്. സാധാരണക്കാരൻ്റെ കഥകളി എന്നാണ് ഓട്ടൻ തുള്ളൽ അറിയപ്പെടുന്നത്.ലളിത വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് ഇതിൻ്റെ പ്രത്യേകത. ശീതങ്കൻ തുള്ളൽ രാത്രിയിലാണ് അരങ്ങേറുന്നത്.വേഗത കുറച്ചാണ് ഇതിൻ്റെ പാട്ട് പാടുന്നത്.കൂടുതൽ ഉപയോഗിക്കുന്ന വൃത്തം കാകളി ആണ്.ശീതങ്കൻ തുള്ളലിൽ ലാസ്യാംശത്തിനാണ് പ്രാധാന്യം.പറയൻ തുള്ളൽ പ്രഭാതത്തിൽ അരങ്ങേറുന്നു.മറ്റ് തുള്ളലുകളെ അപേക്ഷിച്ച് ഇതിന് പതിഞ്ഞ ഈണവും താളവും ആണുള്ളത്.മല്ലിക എന്ന സംസ്കൃത വൃത്തമാണ് കൂടുതലായി ഉപയോഗിക്കുന്നത്.പറയുന്ന രീതിയിലുള്ള പാട്ട് സമ്പ്രദായം പിന്തുടരുന്നത് കൊണ്ടാണ് ഇതിന് പറയൻ തുള്ളൽ എന്ന് പേര് കിട്ടിയിരിക്കുന്നത്. കല്യാണ സൗഗന്ധികം ,ധ്രുവ ചരിതം,കിരാതം വഞ്ചിപ്പാട്ട്,സഭാ പ്രവേശം,ദക്ഷ യാഗം, പത്ത് വൃത്തം, ശിവപുരാണം, നളചരിതം കിളിപ്പാട്ട് എന്നിവയെല്ലാം പ്രധാനപ്പെട്ട തുള്ളൽ കൃതികളാണ്.
No comments:
Post a Comment